മായ എസ്
ശേഷക്രിയ
മായയുടെ കവിതകൾ പ്രധാനമായും ജീവിതം, മരണം, പ്രണയം, ശരീരം ഇവയെ പ്രമേയമാക്കുന്നവയാണ്. ഇവയിൽ നർമവും സംഗീതവുമുണ്ട്. ദേഹത്തിന്റെ വൃദ്ധിക്ഷയങ്ങളെക്കുറിച്ചുള്ള ധ്യാനങ്ങളുണ്ട്, കേരളമെന്നാൽ കോവളം ആണെന്ന് ധരിക്കുന്ന ഹ്രസ്വദൃഷ്ടികളെയും ദാമ്പത്യത്തിന്റെ വിരോധാഭാസങ്ങളെയും കുറിച്ചുള്ള പരിഹാസമുണ്ട്, കാലത്തെക്കുറിച്ചുള്ള ഉത്കണ്ഠകളുണ്ട്. മനുഷ്യാവസ്ഥയെ പല കോണുകളിൽ നിന്ന് നോക്കിക്കാണാനുള്ള പരിശ്രമങ്ങളാണ് ഈ രചനകൾ.
പ്രസിദ്ധീകരിച്ചത്