മായ എസ്
ദാമ്പത്യേതര സഹജീവിതം
വിവേചനങ്ങളുടെയും അധികാര ശ്രേണി ബന്ധങ്ങളുടെയും രാഷ്ട്രീയവും സാമൂഹികവുമായ അവലോകനത്തിലൂടെ മനുഷ്യജീവിതപുരോഗതി കാംക്ഷിക്കുന്ന 25 ലേഖനങ്ങളാണ് ഇവ. 2008 മുതൽ 2020 വരെയുള്ള കാലയളവിൽ ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതിയവയാണ് ഈ ലേഖനങ്ങൾ. ലിംഗപദവി, ജാതി, മതം, വർഗ്ഗം, അധികാരം, രാഷ്ട്രീയം, സംസ്കാരം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യസംഘാടന ഘടകങ്ങളെയും സാമൂഹ്യ സ്ഥാപനങ്ങളെയും അക്കാദമിക- താത്ത്വിക സ്വഭാവത്തോടെ തന്നെ പൊതുധാരയിൽ ചർച്ചയ്ക്ക് വിധേയമാക്കാൻ ഈ ലേഖനങ്ങളിൽ ശ്രമിക്കുന്നു. സാമൂഹ്യ ശാസ്ത്രപരമായി സ്ത്രീകളുടെ ജീവിത പ്രശ്നങ്ങൾ വിലയിരുത്തുക എന്നതോടൊപ്പം രാഷ്ട്രീയമായി അതിന് പരിഹാരങ്ങൾ നിർദ്ദേശിക്കുക എന്നത് പല ലേഖനങ്ങളിലും അനുവർത്തിച്ചിട്ടുള്ള രീതിശാസ്ത്രമാണ്.
സ്ത്രീപുരുഷ വിവേചനങ്ങളുടെയും ലിംഗപദവി പ്രശ്നനങ്ങളുടെയും താത്ത്വികമായ വിമർശന പഠനങ്ങൾ അടങ്ങിയ ലേഖനങ്ങൾ ആത്യന്തികമായി മാറ്റങ്ങൾക്ക് വേണ്ടിയുള്ള സാമൂഹ്യ പഠനങ്ങളും രാഷ്ട്രീയ പരിഹാരങ്ങളും നിർദ്ദേശിക്കുന്നു
സ്ത്രീപുരുഷ വിവേചനങ്ങളുടെയും ലിംഗപദവി പ്രശ്നനങ്ങളുടെയും താത്ത്വികമായ വിമർശന പഠനങ്ങൾ അടങ്ങിയ ലേഖനങ്ങൾ ആത്യന്തികമായി മാറ്റങ്ങൾക്ക് വേണ്ടിയുള്ള സാമൂഹ്യ പഠനങ്ങളും രാഷ്ട്രീയ പരിഹാരങ്ങളും നിർദ്ദേശിക്കുന്നു
പ്രസിദ്ധീകരിച്ചത്