ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസമേഖലതാളം തെറ്റിക്കൊണ്ടിരിക്കുന്നതാണ് പല സംസ്ഥാനങ്ങളിലും കാണുന്നത്. ഈയിടെയായി മതത്തിെൻറയും ജാതിയുടെയും സ്വജനപക്ഷപാതത്തിെൻറയും കപടരാഷ്ട്രീയം നടത്തുന്ന കടന്നുകയറ്റം കാണുമ്പോൾ ഉന്ന ത വിദ്യാഭ്യാസമേഖല ആശയപരമായും പ്രത്യയശാസ്ത്രപരമായും തകരാൻ അധികസമയം വേണ്ടിവരില്ല എന്ന ആധി ശക്തിപ്രാപിക്കുന ്നുണ്ട്. തുറന്ന ചിന്തയുടെയും വിശകലനങ്ങളുടെയും മേഖലയായി യൂനിവേഴ്സിറ്റികൾ നിലനിൽക്കുന്നതിനുപകരം നിയന്ത്രണത് തിെൻറയും ഭയത്തിെൻറയും അടിയാള മനോഭാവത്തിെൻറയും രീതികൾ ഇവിടങ്ങളിൽ അനുവർത്തിക്കുന്നത് ആർക്കും ഗുണം ചെയ ്യില്ല. ബൗദ്ധിക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ വേണ്ട മാറ്റങ്ങൾക്കായുള്ള ആശയപ്രചാരണം നടത്തി നിലനിൽക്കേണ്ട സ്ഥ ാപനങ്ങൾ നശിച്ചുപോകുന്നത് ഒരു പ്രദേശത്തിനും ഭൂഷണമല്ല. മനുഷ്യജീവിതത്തിൽ, സാമൂഹിക രാഷ്ട്രീയവ്യവസ്ഥകളിൽ, ഒക് കെ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനുള്ള മാതൃകകളും ആശയങ്ങളും കണ്ടുപിടിത്തങ്ങളും നടക്കേണ്ട ഉന്നത വിദ്യാഭ്യാസമേഖ ല സങ്കുചിതമനോഭാവത്തിലേക്കും അടിമത്തത്തിലേക്കും കൂപ്പുകുത്തുകയാണിേപ്പാൾ.
0 Comments