സ്ത്രീ വിമോചനത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ബാലവിധവകളുടെ നിലനിൽപ്പിനും വേണ്ടി പോരാടിയ ആദ്യകാല ഇന്ത്യൻ ഫെമിനിസ്റ്റുകളിൽ പ്രമുഖയായിരുന്നു പണ്ഡിത രമാഭായി സരസ്വതി (1858-1922). ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച രമാബായിക്ക് സംസ്കൃതം പഠിക്കുന്നതിന് യാഥാസ്ഥിതിക ബ്രാഹ്മണരുടെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. മനുസ്മൃതി ഉൾപ്പെടെയുള്ള ഹിന്ദു ഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചാണ് രമാഭായി ക്രിസ്തുമതം സ്വീകരിച്ചത്. എന്നാൽ ക്രിസ്തുമതത്തിനും പൗരോഹിത്യത്തിനും പുരുഷാധിപത്യത്തിനും എതിരെ പോരാടേണ്ടി വന്ന പണ്ഡിത രമാഭായി തൻ്റെ ജീവിതം സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമായി സമർപ്പിച്ചു.
0 Comments