July 29, 2023

കമ്യൂണിസവും ഹ്യൂമനിസവും

കമ്യൂണിസ്റ്റു തത്ത്വത്തിലും പ്രവർത്തനത്തിലും ഉള്ള പുനർവിചിന്തനങ്ങൾ വഴി,  കാലക്രമേണ റാഡിക്കൽ ഹ്യൂമനിസ്റ് എന്ന നിലയിലുള്ള താത്ത്വിക നിലപാടെടുത്ത, വിപ്ലവ ഇതിഹാസം എന്ന നിലയ്ക്ക് എം. എൻ. റോയി പഠിക്കപ്പെടേണ്ടതാണ്. അധിനിവേശത്തിനെതിരെയുള്ള സായുധസമരം സംഘടിപ്പിക്കുന്നതിനാൽ ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ പൂർണമായും രാജ്യംവിട്ടു പോയ റോയ്, മെക്സിക്കോയിൽ കമ്യൂണിസ്റ് പാർട്ടി രൂപീകരണ പ്രവർത്തനങ്ങളിൽ മുൻനിരയിലായിരുന്നു. പിന്നീട് കമ്മ്യൂണിസത്തിന്റെ വിമർശനങ്ങളുമായി മാർക്സിനെ റൊമാന്റിക്കും ഹ്യൂമനിസ്റ്റുമായി വായിച്ചെടുത്തുകൊണ്ടു ന്യൂ ഹ്യൂമനിസം എന്ന ചിന്താപദ്ധതിയും ആദർശവുമാണ്  റോയി അംഗീകരിച്ചത്. ഇങ്ങനെയുള്ള ആശയപരമായ മാറ്റങ്ങൾ ആദർശ-രാഷ്ട്രീയ ചിന്തകളിലെ തിരുത്തലുകൾ എന്നിവയൊക്കെ റോയിയെ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഒതുക്കി നിറുത്താനാവാത്തവിധം വിശാലമായ വ്യക്തിത്വമാക്കിയിരുന്നു എന്നതിനാലുമാവാം ഒരു വിഭാഗത്താലും ഉയർത്തിക്കാണിക്കപ്പെടാതെ അദ്ദേഹം വിസ്‌മൃതികളിലാവുന്നത്. സ്വയം തിരുത്തലുകളും ആശയങ്ങളുടെ നവീകരണവും മനുഷ്യനെ കൂടുതൽ ഔന്നത്യത്തിലേക്കു ഉയർത്തുമെന്നുള്ള യാഥാർഥ്യം  ഓർക്കേണ്ടതുണ്ട്. ഒരേ രീതിയിൽ  കെട്ടിക്കിടക്കുന്ന ആശയാദർശങ്ങൾ സമൂഹത്തിന്റെയും മനുഷ്യജീവിതത്തിന്റെയും പരിവർത്തനസിദ്ധാന്തത്തെ അതിന്റെ തന്നെ വൈരുദ്ധ്യാത്മകതയിൽ അവഗണിക്കുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Other Books

Deutschland
Ihaparanjanam
Yuthivathavum Streepakshavatham