Deutschland

മായ എസ്

ശേഷക്രിയ

കവിത

മായയുടെ കവിതകൾ പ്രധാനമായും ജീവിതം, മരണം, പ്രണയം, ശരീരം ഇവയെ പ്രമേയമാക്കുന്നവയാണ്. ഇവയിൽ നർമവും സംഗീതവുമുണ്ട്. ദേഹത്തിന്റെ വൃദ്ധിക്ഷയങ്ങളെക്കുറിച്ചുള്ള ധ്യാനങ്ങളുണ്ട്, കേരളമെന്നാൽ കോവളം ആണെന്ന് ധരിക്കുന്ന ഹ്രസ്വദൃഷ്ടികളെയും ദാമ്പത്യത്തിന്റെ വിരോധാഭാസങ്ങളെയും കുറിച്ചുള്ള പരിഹാസമുണ്ട്, കാലത്തെക്കുറിച്ചുള്ള ഉത്കണ്ഠകളുണ്ട്.
പ്രസിദ്ധീകരിച്ചത്

പരിധി പബ്ലിക്കേഷൻസ്

Deutschland

മായ എസ്

വീട്ടുമനുഷ്യർ

നോവൽ

കോവിഡ് ഒരു രോഗമാണെങ്കിലും അത് മനുഷ്യന്റെ സർഗ്ഗാത്മ കതയെ ഉണർത്തിയ കാലമാണ്. സർഗ്ഗാത്മകത കൊണ്ട് അതിജീവിച്ച കാലം. ഈ നോവലിലും കോവിഡ് സ്ത്രീയുടെ സ്വാ തന്ത്ര്യത്തെ, സർഗ്ഗാത്മകതയെ സ്വതന്ത്രമാക്കുന്നുണ്ട്. സ്ത്രീയുടെ ഒറ്റയ്ക്കുള്ള സഞ്ചാരപഥങ്ങളിലൂടെ അവർ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ ഈ കൃതിയിലുണ്ട്. വീട്ടിനുള്ളിൽ അകപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന രൂപമാറ്റങ്ങളാണ് ഈ കൃതി. ഒരേ സമയം ശക്തവും പ്രണയവും ദുഃഖവും ഉള്ള ഭിന്നഭാ വങ്ങൾ മിന്നിമറയുന്ന പെൺകരുത്തിന്റെ ഭാഷയുണ്ട് ഈ കൃതിക്ക്. ഈ ലോകം സ്ത്രീകളുടേതു കൂടിയാണെന്ന് അടിവരയിടുകയാണ് ഈ നോവലിലൂടെ ഗ്രന്ഥകാരി.
പ്രസിദ്ധീകരിച്ചത്

കറന്റ് ബുക്ക്സ്

Deutschland

മായ എസ്

ഡോയ്ഷ്ലാൻഡ്

നോവൽ 

ഉപരിപഠനത്തിനായി ജർമ്മനിയിൽ എത്തുന്ന ഒരു പെൺകുട്ടിയുടെ അനുഭവവിശേഷങ്ങളുമായി ഒരു നോവൽ.
അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവ സവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലിൽ ഭാഷയുടെ ലാളിത്യം ഒഴുകി പെരുകുന്നു .. കേരളത്തിന്റെയും വിദേശ ജീവിതത്തിന്റെയും ഏടുകളിലൂടെ, ഒരു പ്രണയത്തിൻറെ കഥ നിറഞ്ഞിരിക്കുന്ന, അനായാസം വായിച്ചു പോകാവുന്ന രചന.

പ്രസിദ്ധീകരിച്ചത്

ഗ്രീൻ ബുക്ക്സ്

Seelavathikal

മായ എസ്

ശീലാവതികൾ

നോവൽ

ശീലാവതികൾ എന്ന നോവൽ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ
സങ്കീർണതകളെ ചില യുവതികളുടെ ജീവിതത്തിലൂടെ
ചിത്രീകരിക്കുന്നു. സമൂഹത്തിലെ സ്ത്രീവിരുദ്ധത നിറഞ്ഞ
അവസ്ഥയിൽ കാപട്യങ്ങലില്ലാതെ ആത്മാർത്ഥമായി
ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനായി ബന്ധങ്ങളെ
മുറിക്കേണ്ടിവരുന്നവരും, ബന്ധങ്ങളെ സൗകര്യപ്രദമായി മാത്രം
നിലനിർത്തുന്നവരും ഇതിലുണ്ട് . സ്വാതന്ത്രം കൊതിക്കുന്ന,
വ്യക്ത്തിത്വം ആഗ്രഹിക്കുന്ന ഈ സ്ത്രീകൾ കുടുംബ
ജീവിതത്തിന്റെയും സ്ത്രീ-പുരുഷബന്ധത്തിന്റെയും അർത്ഥങ്ങൾ
പുനർവിചിന്തനം ചെയ്യാൻ ആഹ്വാനം നൽകുന്ന തരം
കഥാപാത്രങ്ങളാണ്..
പ്രസിദ്ധീകരിച്ചത്

കൈരളി ബുക്ക്സ്

മറ്റ് പുസ്തകങ്ങൾ

Ihaparanjanam
Yuthivathavum Streepakshavatham